Connect with us

National

പിണറായിക്കെതിരെ വീണ്ടും സംഘ്പരിവാര്‍ ഭീഷണി

Published

|

Last Updated

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സംഘ്പരിവാര്‍ നേതാക്കളുടെ ഭീഷണി. ഹൈദരാബാദില്‍ സി പി എം സംഘടിപ്പിടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് തെലങ്കാനയിലെ ബി ജെ പി എം എല്‍ എ രാജാസിംഗാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ സി പി എം നേതൃത്വത്തില്‍ നടന്നുവന്ന മഹാജനപദയാത്രയുടെ സമാപനന ചടങ്ങില്‍ പങ്കെടുക്കാന്‍ ഈമാസം 19നാണ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ എത്തുന്നത്.
എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കാരണവശാലും പിണറായിയെ അനുവദിക്കില്ലെന്നും. ചടങ്ങിന് അനുമതി നല്‍കരുതെന്നുമാണ് രാജാസിംഗിന്റെ ആവശ്യം. എന്ത് വില കൊടുത്തും പിണറായി പരിപാടിയില്‍ പങ്കെടുക്കുന്നത് തടയും. പങ്കെടുക്കുകയാണെങ്കില്‍ ബാക്കി കാണാമെന്നും രാജാസിംഗ് ഭീഷണി മുഴക്കിയിരിക്കുകയാണ്.

തങ്ങളുടെ ഹിന്ദു സുഹൃത്തുകള്‍ കേരളത്തില്‍ കൊല്ലപെടുകയാണ് അത്തരത്തില്‍ സംഭവിക്കുമ്പോള്‍ എങ്ങനെയാണ് ആ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെ പരിപാടിയില്‍ പങ്കെടുക്കുന്നത് മിണ്ടാതെ കൈയും കെട്ടി നോക്കി നില്‍ക്കാനാകുന്നത്. രാജാ സിംഗ്് വീഡിയോ സന്ദേശത്തിലൂടെ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കരുതെന്നും പിണറായി വിജയനെ ആര്‍ എസ്എസ്, സംഘപരിവാര്‍ സംഘടനകള്‍ വിലക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മധ്യപ്രദേശ് ആര്‍ എസ് എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തും പൊതു പരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജാസിംഗിന്റെ ഭീഷണി സന്ദേശം.

---- facebook comment plugin here -----

Latest