ദളിത് എഴുത്തുകാരന്‍ കൃഷ്ണ കിര്‍വാലെ കുത്തേറ്റു മരിച്ച നിലയില്‍

Posted on: March 4, 2017 10:23 am | Last updated: March 6, 2017 at 9:51 am

മുംബൈ: ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തിയത്. കിര്‍വാലയുടെ ശരീരത്തില്‍ പലയിടത്തായി ആഴത്തില്‍ മുറിവേറ്റിരു
ന്നു.

കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്റെ മുന്‍ തലവനായിരുന്നു ഡോ. കിര്‍വാലെ. അംബേദ്കറിന്റെ ചിന്തകളായിരുന്നു കിര്‍വാലയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ റിസര്‍ച്ച് സെന്ററിന്റെ തലവനായും സേവനം അനുഷ്ഠിച്ചിരുന്നു.

ദളിത് നിഘണ്ടു ഉള്‍പ്പെടെ ദളിത് സാഹിത്യത്തില്‍ വിലപ്പെട്ട സംഭാവന നല്‍കിയ ആളുകൂടിയാണ് അദ്ദേഹം. അംബേദ്കറിസ്റ്റ് ചിന്താധാരയിലെ പ്രധാനിയായിരുന്നു അദ്ദേഹത്തിന്റെ അംബേദ്കറിസ്റ്റ് ആശയങ്ങളിലും ദളിത് മുന്നേറ്റത്തിലും ഊന്നിയുള്ള രചനകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.