12കാരനെ കൊന്ന് കുളത്തിലെറിഞ്ഞ കേസ്: വിചാരണ പൂര്‍ത്തിയായി

Posted on: March 4, 2017 12:45 pm | Last updated: March 4, 2017 at 10:18 am

മഞ്ചേരി: പ്രകൃതി വിരുദ്ധ പീഡന ശ്രമത്തെ പ്രതിരോധിച്ച പന്ത്രണ്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചുവെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ പൂര്‍ത്തിയായി. തിരൂര്‍ വാണിയന്നൂര്‍ വെള്ളിയേങ്ങല്‍ ആലിക്കുട്ടിഹാജിയുടെ മകന്‍ ശമീര്‍ ബാബുവാണ് മരിച്ചത്.

ചെറിയമുണ്ടം ഇരിങ്ങാവൂര്‍ മാടമ്പത്ത് തടത്തില്‍ അബ്ദുര്‍റഹ്മാന്‍ എന്ന കുഞ്ഞാനാ(55)ണ് പ്രതി. 1996 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. സംഭവ ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. കല്‍പകഞ്ചേരി പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ കോഴിക്കോട് സി ബി സി ഐ ഡി ഇന്‍സ്‌പെക്ടര്‍ കീര്‍ത്തി ബാബു കേസ് ഏെറ്റടുക്കുകയും 2011ല്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.