വൈദികന്‍ പീഡിപ്പിച്ച സംഭവം: കൂടുതല്‍ പേര്‍ക്കെതിരെ കേസ്‌

Posted on: March 4, 2017 12:03 am | Last updated: March 5, 2017 at 9:06 pm

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റകൃത്യം മറച്ചുവെച്ചവര്‍ക്കെതിരെയും കേസ്. പെണ്‍കുട്ടി കുഞ്ഞിനു ജന്‍മം നല്‍കിയ കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു.

പ്രസവത്തിനു സഹായിച്ച രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെയും കേസില്‍ പ്രതിചേര്‍ത്തു. കുട്ടിയെ താമസിപ്പിച്ച വയനാട് വൈത്തിരിയിലെ സര്‍ക്കാര്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിനെതിരെയും കേസുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം (പോസ്‌കോ) അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും സ്‌കൂള്‍ മാനേജരും ആയിരുന്ന ഫാ. റോബിന്‍ വടക്കുംചേരി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതിക്കും വീഴ്ച പറ്റിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ