Connect with us

International

പ്രളയം: സിംബാബ്‌വെ ദുരിതത്തില്‍

Published

|

Last Updated

അഭയാര്‍ഥികള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ സഹായം നല്‍കുന്നു

ഹരാരെ: കനത്ത വരള്‍ച്ചക്ക് പിന്നാലെയുണ്ടായ പ്രളയത്തില്‍ സിംബാബ്‌വെയില്‍ ദുരിതം രൂക്ഷമാകുന്നു. ഡിസംബര്‍ മുതല്‍ ആരംഭിച്ച പ്രളയക്കെടുതിയില്‍ ഇതുവരെ 246 പേര്‍ മരിച്ചു. രണ്ടായിരം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. പ്രളയത്തെ ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ലോക രാജ്യങ്ങളോട് 100 ദശലക്ഷം ഡോളര്‍ സിംബാബ്‌വെ ആവശ്യപ്പെട്ടു.

അതേസമയം, കനത്ത ദുരിതത്തിനിടയില്‍ 20 ലക്ഷം ചെലവിട്ട് പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ തന്റെ 93ാം ജന്മദിനം ആഘോഷിച്ചത് വിവാദത്തിനും ജനരോഷത്തിനും കാരണമാക്കി. തെക്ക്, പടിഞ്ഞാറന്‍ സിംബാബ്‌വെയിലെ പത്ത് പ്രവിശ്യയിലാണ് പ്രളയം ശക്തമായത്. പ്രളയത്തെ തുടര്‍ന്ന് റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവ തകര്‍ന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി.

 

Latest