കരിപ്പൂര്‍ വിമാനത്താവളം: ഒ.ഐ.സി.സി.ജിദ്ദ കമ്മിറ്റി പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു

Posted on: March 3, 2017 8:00 pm | Last updated: March 3, 2017 at 8:00 pm

ജിദ്ദ: പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങി കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ടും ജിദ്ദയിലേക്ക് മാത്രം വിമാന സര്‍വീസ് പുനരാരംഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഒ.ഐ.സി.സി.ജിദ്ദ കമ്മിറ്റി ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു. മാര്‍ച്ച് മൂന്നു മുതല്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല നിശാ ധര്‍ണ്ണയ്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് സമരം നടത്തുന്നതെന്നു ടെലിഫോണിലൂടെപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് റിയാസ് മുക്കോളി പറഞ്ഞു.

റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍ ആധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി കെ റഹൂഫ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഇക്ബാല്‍ പൊക്കുന്നു, കെ എം സി സി ഭാരവാഹികളായ പി. എം. എ ജലീല്‍, സി കെ സാക്കിര്‍, കെ എം. ശരീഫ് കുഞ്ഞു, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, റഷീദ് കൊളത്തറ, പി. സി. ഹംസ , കെ എ കരീം മണ്ണാര്‍ക്കാട്, മുസ്തഫ മമ്പാട് എന്നിവര്‍ സംസാരിച്ചു.

സമദ് കിണാശ്ശേരി, ശറഫുദ്ധീന്‍ കായംകുളം, അലി തേക്കുതോട്, നൗഷാദ് അടൂര്‍, ശ്രീജിത്ത് കണ്ണൂര്‍, മുജീബ് മുത്തേടത്ത്, ഇസ്മായില്‍ നീരാട്, മുജീബ് തൃത്തല, നാസിമുദ്ധീന്‍ മണനാക്, തോമസ് വൈദ്യന്‍, അനില്‍ കുമാര്‍ പത്തനംത്തിട്ട, സഹീര്‍ മാഞ്ഞാലി, ഷിബു കൂരി, ശ്രുതസേനന്‍ കളരിക്കല്‍, സലാം പോരുവഴി, സലിം മടുവഴി തുടങ്ങിയവര്‍ സംബന്ധിച്ചു.
സാകിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ഹാഷിം കോഴിക്കോട് നന്ദിയും പറഞ്ഞു