സാമൂഹിക പെന്‍ഷനുകള്‍ 1100 രൂപയാക്കി

Posted on: March 3, 2017 12:11 pm | Last updated: March 3, 2017 at 8:16 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. 1100 രൂപയായാണ് വര്‍ധന. ആദായ നികുതി നല്‍കാത്ത 60 വയസ്സ് കഴിഞ്ഞ രണ്ട് ഏക്കറില്‍ താഴെ ഭൂമിയുള്ള എല്ലാവര്‍ക്കും സാമൂഹിക പെന്‍ഷന് അര്‍ഹതയുണ്ടാകും. അതേസമയം രണ്ട് പെന്‍ഷനുകള്‍ വാങ്ങുന്നത് നിയന്ത്രിക്കും. അങ്ങനെയെങ്കില്‍ ഒരു പെന്‍ഷന്‍ 600 രൂപ മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ രണ്ടായിരം രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.