Connect with us

Gulf

സഊദി മലയാളി സമാജം കഥാസ്വാദന ചര്‍ച്ച സംഘടിപ്പിച്ചു

Published

|

Last Updated

ജിദ്ദ:സഊദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ മലയാള ചെറുകഥയുടെ ഒന്നേകാല്‍ നൂറ്റാണ്ട് സാമയികത്തിന്റെ ഭാഗമായി കഥാസ്വാദന ചര്‍ച്ച സംഘടിപ്പിച്ചു.

അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പടച്ചോന്റെ ചോറ്(ഉറൂബ്), പക്ഷിയുടെ മണം (കമല സുരയ്യ), പെരുമഴയുടെ പിറ്റേന്ന് (എം.ടി) എന്നീ കഥകള്‍ യഥാക്രമം ലുഖ്മാന്‍ വിളത്തൂര്‍, സോഫി ഷാജഹാന്‍, ജയചന്ദ്രന്‍ പെരിങ്ങാനം അവതരിപ്പിച്ചു. സമാജം സഊദി ദേശീയ പ്രസിഡന്റ് മലിക് മഖ്ബൂലിന്റെ അദ്ധ്യക്ഷതയില്‍ സാജിദ് ആറാട്ടുപുഴ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് നജാത്തി, പിടി അലവി, അബ്ബാസ് തറയില്‍, ഡോ. സിന്ധു ബിനു, സുമി ശ്രീലാല്‍, സക്കീര്‍ പറമ്പില്‍, അന്‍സാര്‍ ആദിക്കാട്, സജീര്‍ നിറമേല്‍, മുസ്തഫ മുക്കൂട് സംസാരിച്ചു. ഡോ. ടെസ്സി റോണി സ്വാഗതവും അബ്ദുല്‍ അലി കളത്തിങ്ങല്‍ നന്ദിയും പറഞ്ഞു.

 

Latest