ശിവന്‍പിള്ളക്കും ബഷീര്‍ തൊട്ടിയനും ജിദ്ദ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി

Posted on: March 2, 2017 1:45 pm | Last updated: March 2, 2017 at 1:24 pm
ശിവന്‍പിള്ള ചേപ്പാട്, ബഷീര്‍ തൊട്ടിയന്‍, ലിയാസ് മഞ്ചേരി എന്നിവര്‍ക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ യാത്രയയപ്പ്‌

ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ശിവന്‍പിള്ള ചേപ്പാടിനും ജീവന്‍ ടി.വി റിപ്പോര്‍ട്ടര്‍ ബശീര്‍ തൊട്ടിയനും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി.

ചടങ്ങില്‍ പ്രസിഡണ്ട് പി.എം മായിന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ സിറാജ്, പി.പി ഹാഷിം, മൂസക്കുട്ടി വെട്ടിക്കാട്ടിരി, അബ്ദുറഹ്മാന്‍ വണ്ടൂര്‍, സി.കെ ഷാക്കിര്‍, കബീര്‍ കൊണ്ടോട്ടി, ജലീല്‍ കണ്ണമംഗലം, കെ.ടി.എ മുനീര്‍, നാസര്‍ കാരക്കുന്ന്, പി. ശംസുദ്ദീന്‍, നാസര്‍ കരുളായി, കെ.ടി മുസ്തഫ, ഹനീഫ ഇയ്യമടക്കല്‍,ഷെരീഫ് സാഗര്‍ സംസാരിച്ചു.
ദമ്മാമിലേക്ക് സ്ഥലം മാറിപ്പോകുന്ന വര്‍ത്തമാനം റിപ്പോര്‍ട്ടര്‍ ലിയാസ് മഞ്ചേരിക്കും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ സ്വാഗതവും ട്രഷറര്‍ സുല്‍ഫീക്കര്‍ ഒതായി നന്ദിയും പറഞ്ഞു.