Connect with us

Kerala

നവീകരിച്ച റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് മൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടം: ജി സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം: നവീകരിച്ച റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് മൂലം സര്‍ക്കാരിന് 3,000 കോടി രൂപയുടെ നഷ്മുണ്ടാകുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ശരാശരി 5,000 സ്ഥലങ്ങളില്‍ റോഡ് വെട്ടിപ്പൊളിക്കുന്നുണ്ട്. ചില സ്വകാര്യ കന്പനികള്‍ അനധികൃതമായി റോഡ് പൊളിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജി.സുധാകരന്‍ പറഞ്ഞു.