Connect with us

International

ട്രംപിന്റെ യാത്രാ വിലക്കില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: ട്രംപ് വിലക്കേര്‍പ്പെടുത്തിയ ഏഴ് മുസ്‌ലിം രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കിയേക്കും. മൊസൂളിലെ ഇസില്‍വിരുദ്ധ സൈനിക മുന്നേറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കിടയിലുമുണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതിയുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയത്. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. യാത്രാ വിലക്കില്‍ നിന്ന് ഇറാഖിന് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പിട്ടേക്കും.

നേരത്തെ സിറിയ, യമന്‍ എന്നിങ്ങനെയുള്ള ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യാപകമായ പ്രക്ഷോഭത്തെ തുടര്‍ന്ന് നടപടി ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍, കോടതി നടപടി മറികടക്കാനുള്ള തന്ത്രമായാണ് ഇറാഖിനെ ഒഴിവാക്കുന്നതെന്ന് കരുതപ്പെടുന്നു.

Latest