മലയാളി നഴ്സ്‌ കുത്തേറ്റ സംഭവം: പുതിയ വഴിത്തിരിവിൽ

Posted on: March 1, 2017 6:03 pm | Last updated: June 6, 2017 at 6:07 pm

കുവൈത്ത്‌ സിറ്റി: കഴിഞ്ഞയാഴ്ച കുവൈത്തിലെ അബ്ബാസിയയിൽ താമസ സ്ഥലത്ത്‌ വെച്ച്‌ മലയാളി നേഴ്സ്‌ ഗോപികക്ക്‌ കുത്തേറ്റ സംഭവം പുതിയ വഴിത്തിരിവിലേക്ക്‌, ഗോപികയുടെ അടുത്ത ഫ്ലാറ്റിലെ താമസക്കാരനും തമിഴ്‌ നാട്‌ സ്വദേശിയുമായ പ്രഭാകരൻ പെരിയസാമിക്കെതിരെ ഗോപികയുടെ ഭർത്താവ്‌ ശ്രീ.ഷിജൊ ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകിയതോടെയാണു കേസിനു പുതിയ മാനം കൈവന്നത്‌.
സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ കുവൈത്ത്‌ വിട്ട പ്രഭാകരൻ സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട്‌ ഷിജോയുമായി പ്രശ്നത്തിലായിരുന്നു. ഇതിന്റെ പ്രതികാരമായി ഗോപികയെ അക്രമിച്ച്‌ നാടുവിടുകയായിരുന്നു എന്നാണു ഷിജോ പരാതിയിൽ പറയുന്നത്‌. നിസ്സാൻ കമ്പനിയിൽ ജോലിക്കാരനാണു പ്രഭാകരൻ.

പ്രഭാകരനെ പോലെ തോന്നിക്കുന്നയാളാണു കുത്തിയത്‌ എന്ന് ഗോപിക നേരത്തെ പോലീസിനു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ ഷോപ്പുകളിലെ സിസി ടിവികൾ പോലീസ്‌ പരിഷോധിച്ചപ്പോഴും പ്രഭാകരനിലേക്ക്‌ സംശയം നീന്ദിരുന്നു. അങ്ങിനെ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണു സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ അയാൾ രാജ്യം വിട്ടതായി പോലീസ്‌ വെളിപ്പെടുത്തിയത്‌.
പ്രഭാകരനെതിരെയുള്ള പരാതി ഗൗരവമുള്ളതാണെന്നും അടിയന്തിര നടപടികൾക്കായി ഇന്ത്യയിലേക്ക്‌ കൈമാരുമെന്നും ഇന്ത്യൻ അംബാസഡർ ശ്രീ. സുനിൽ ജയിൻ വാർത്താ ഏജൻസിയോട്‌ പറഞ്ഞു.

ഗോപിക അടിയന്തര ശസ്ത്രക്രിയക്ക്‌ ശേഷം ഫർവാനിയ ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചു വരുന്നു. അബ്ബാസിയ മേഖലയിൽ സാധാരണമായിരിക്കുന്ന പിടിച്ചുപറിയുടെയും അക്രമത്തിന്റെയും ഭാഗമായിരുന്നു ഇതുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ.