Connect with us

Gulf

സഊദിയില്‍ തൊഴില്‍ വിരമിക്കല്‍ ആനുകൂല്യത്തില്‍ മാറ്റമില്ലമന്ത്രാലയം

Published

|

Last Updated

ദമ്മാം: വിദേശികള്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകുമ്പോള്‍ തൊഴിലുടമ നിര്‍ബന്ധമയും നല്‍കിയിരിക്കേണ്ട എന്റ് ഓഫ് സര്‍വീസ് അവാര്‍ഡ് ഭേദഗതി ചെയ്തുവെന്ന വാര്‍ത്ത സഊദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം നിഷേധിച്ചു. ജോലിയിരിക്കുന്ന ഓരോ വര്‍ഷവും രണ്ട് മാസത്തെ ശമ്പളം ഈ വകയില്‍ ലഭിക്കുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത്.

സഊദി തൊഴില്‍ നിയമത്തിലെ 84ാ!ം അനുച്ഛേദമനുസരിച്ച് ജോലിയില്‍ പ്രവേശിച്ച ആദ്യ അഞ്ചു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും മാസ ശമ്പളത്തിന്റെ പകുതിയും ശേഷമുള്ള ഓരോ വര്‍ഷത്തിനും ഒരു മാസ ശമ്പളയും വിരമിക്കല്‍ ആനുകൂല്യമായി ലഭിക്കുമെന്ന് ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ മന്ത്രാലയ ഔദ്യോഗിക വാക്താവ് ഖാലിദ് അബല്‍ ഖാലിദ് പറഞ്ഞു. സഊദിയിലെ ഓരോ വിദേശതൊഴിലാളികളും അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അറിയുന്നതിനും പരിചയപ്പെടുന്നതിനുമായി മന്ത്രാലയ വെബ്‌സൈറ്റ് ആയhttp://www.laboreducation.gov.sa/സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest