Connect with us

Kerala

അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 163 മെഗാവാട്ടിന്റെ പദ്ധതിയാണ് ഇതെന്നും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് രേഖമൂലമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെയുള്‍പ്പെടെ ശക്തമായ എതിര്‍പ്പിനിടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയും നേരത്തെ പദ്ധതി നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. യുഡിഎഫ് പാളയം വിട്ടി സെന്‍കുമാര്‍ ഇപ്പോള്‍ പുതിയ പാളയത്തില്‍ എത്തിയിരിക്കുകയാണ്. ഡിജിപി എന്ന നിലയില്‍ നല്‍കേണ്ട എല്ലാ പരിഗണനയും സെന്‍കുമാറിന് നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.