Connect with us

Gulf

സഊദിയില്‍ നാലു ദിവസംകൂടി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Published

|

Last Updated

ദമ്മാം: രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലും ചൊവ്വാഴ്ച മുതല്‍ നാലു ദിവസം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. സഊദി വടക്ക് അതിര്‍ത്തി, തബൂക്ക്, അല്‍ ജൗഫ്, ഹായില്‍, മദീന, മക്ക, ഖസീം, റിയാദ്, കിഴക്കന്‍ മേഖല, അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ നല്ല മഴ പ്രതീക്ഷിക്കുന്നതായി കലാവസ്ഥാ പ്രവചന കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു.

കുവൈത്തിലും ഖത്വറിലും യു.എ.ഇയിലും മഴ പെയ്യും. മദീനയുടെ കിഴക്ക് വശത്തും ഖസീമിലും ഹായില്‍, അല്‍ ജൗഫ്, വടക്ക് പ്രവിശ്യ, തബൂക്ക് എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Latest