തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ 47 പേര്‍ക്ക് പരുക്കേറ്റു

Posted on: February 27, 2017 1:05 pm | Last updated: February 27, 2017 at 1:05 pm

തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 47 പേര്‍ക്ക് പരുക്കേറ്റു. തിരുകനൂര്‍പട്ടിയില്‍ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടെയാണ് സംഭവം. ഇന്നലെയാണ് ഇവിടെ ജില്ലാ കലക്ടര്‍ ജെല്ലിക്കെട്ട് ഫാളാഗ് ഓഫ് ചെയ്തത്.

പരുക്കേറ്റ 18 പേരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. 276 കാളകളെയാണ് ജെല്ലിക്കെട്ടിന് ഉപയോഗിച്ചത്.