Connect with us

National

സ്ഥാനാര്‍ഥികളില്‍ 168 കോടിപതികള്‍; 117 ക്രിമിനല്‍ കേസ് പ്രതികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ 168 കോടിപതികള്‍. 117 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാകുന്നു.
ആകെയുള്ള 617 സ്ഥാനാര്‍ഥികളില്‍ 612 പേരുടെ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്ത് യു പി ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
കോടിപതികളായ സ്ഥാനാര്‍ഥികള്‍ ആകെയുള്ളവരുടെ 27 ശതമാനം വരും. ബി എസ്പി- 43, ബി ജെ പി- 38, എസ് പി- 32, കോണ്‍ഗ്രസ് – ഏഴ് എന്നിങ്ങനെയാണ് അതിധനികരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക്. ഇവരുടെ പ്രഖ്യാപിത ആസ്തി ഒരു കോടിക്ക് മുകളിലാണ്. അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി ബി ജെ പിയിലെ അജയ് പ്രതാപ് സിംഗ് ആണ്. 49 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. കോണ്‍ഗ്രസിലെ അമിതാ സിംഗ് ആണ് തൊട്ടുപിറകില്‍- 36 കോടി. ബി ജെ പിയിലെ തന്നെ മായാങ്കേശ്വര്‍ ശരണ്‍ സിംഗ് സമ്പത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്- 32 കോട