സാന്ത്വന പ്രവര്‍ത്തനം സമൂഹത്തിന് മാതൃക

Posted on: February 24, 2017 1:25 pm | Last updated: February 24, 2017 at 12:28 pm
പൂക്കോട്ടൂര്‍ സി എം സാന്ത്വന കേന്ദ്രത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രോഗികള്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണോദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് നിര്‍വഹിക്കുന്നു

പൂക്കോട്ടൂര്‍: എസ് വൈ എസിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും ഈ മേഖലയില്‍ സി എം സാന്ത്വന കേന്ദ്രം നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. പൂക്കോട്ടൂര്‍ സി എം സാന്ത്വന കേന്ദ്രത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രോഗികള്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കെ നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് അബൂബക്കര്‍ ഹൈദ്രൂസി പ്രാര്‍ഥനക്ക് നേൃത്വം നല്‍കി.