Connect with us

International

ഹാഫിസ് സഈദ് രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് പാക് പ്രതിരോധമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനും ജമാഅത്തുദ്ദഅ്‌വ തലവനുമായ ഹാഫിസ് സഈദ് ഭീഷണിയാണെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്ന ഭീകരവാദ വിരുദ്ധ യോഗത്തിലാണ് പാക് പ്രതിരോധമന്ത്രിയുടെ ഏറ്റുപറച്ചില്‍. ഹാഫിസ് സഈദ് സമൂഹത്തിന് ഭീഷണിയാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞതായാണ് ദ നേഷന്‍ എന്ന പാകിസ്താനി പത്രം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്തതെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി.

ജനുവരി 30 മുതല്‍ ഹാഫിസ് സഈദ് പാകിസ്താനില്‍ വീട്ടുതടങ്കലിലാണ്. തന്റെ സഹോദരന്‍ പാകിസ്താന്റെ നിരീക്ഷണത്തിലാണെന്നും വീട്ടുതടങ്കലിലാണെന്നും അദ്ദേഹത്തെ കാണുക എന്നത് ശ്രമകരമായ ജോലിയാണെന്നും സഈദിന്റെ സഹോദരനായ ഹാഫിസ് മസൂദ് സിഎന്‍എന്‍-ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest