മെല്‍ബണില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് മരണം

Posted on: February 21, 2017 10:03 am | Last updated: February 21, 2017 at 2:17 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനം വ്യാപാര സമുച്ചയത്തിന് മുകളില്‍ തകര്‍ന്നുവീണ് വിമാനയാത്രികരായ അഞ്ചുപേര്‍ മരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപാരസമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാപാരസമുച്ചയം അടച്ചിട്ടിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് അപകടം നടന്നത്. നഗരത്തിന്റെ വടക്കുള്ള എസന്‍ഡനില്‍ നിന്ന് കിംഗ് ഐലന്‍ഡിലേക്ക് പോയ സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.