ദമ്മാം-റിയാദ് ട്രെയിന്‍ സര്‍വ്വീസ് വെള്ളിയാഴ്ച പുനരാരംഭിക്കും

Posted on: February 20, 2017 7:52 pm | Last updated: February 20, 2017 at 7:52 pm

ദമ്മാം:അപകടത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ദമ്മാം -റിയാദ് ട്രെയിന്‍ സര്‍വ്വീസ് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴ വെള്ളപാച്ചിലില്‍ റെയില്‍ പാളങ്ങള്‍ളുടെ സ്ലിപ്പറുകള്‍ ഇളകിയതിനെ തുടര്‍ന്ന് ദമ്മാം റെയില്‍വേ സ്‌റ്റേഷനടുത്തു വെച്ച് റിയാദ്ദമ്മാം പാസ്സഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

വ്യാഴ്ച ദമ്മാം റിയാദ് റൂട്ടില്‍ റയില്‍വേ പ്രത്യേക ട്രയല്‍ റണ്‍ നടത്തിയ ശേഷമാവും സര്‍വീസുകള്‍ പുനരാംരംഭിക്കുകയെന്ന് സഊദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.