കിഴക്കന്‍മേഖലക്ക് ആശ്വാസമായി എസ് വൈ എസ് കുടിവെള്ള വിതരണം

Posted on: February 18, 2017 12:46 pm | Last updated: February 18, 2017 at 12:33 pm
എസ് വൈ എസ് പാലക്കാട് ഈസ്റ്റ് സോണ്‍ കുടിവെള്ള പദ്ധതി സോണിന്റെ നേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: വരള്‍ച്ചയെ തുടര്‍ന്ന് കുടിവെള്ളക്ഷാമം നേരിടുന്ന കിഴക്കന്‍മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി എസ് വൈ എസ്പാലക്കാട് ഈസ്റ്റ് സോണ്‍ കുടിവെള്ള വിതരണം നടത്തി. കൊഴിഞ്ഞമ്പാറ, അത്തിക്കോട് മേഖലകളിലെ നിരവധി വീടുകള്‍ക്ക് കുടിവെള്ളം വിതരണം ആശ്വാസമാകുകയും ചെയ്തു.

കിണറുകളുള്‍പ്പെടെയുള്ള ജലാശയങ്ങള്‍ വറ്റി വരണ്ട് ഈ മേഖലയിലെ ജനങ്ങള്‍ ദാഹജലം പോലും കിട്ടാതെ വലയുകയാണ്. ബന്ധപ്പെട്ടവരാരും ഇതിന് പരിഹാരം കാണാത്ത സഹാചര്യത്തിലാണ് എസ് വൈ എസ് പാലക്കാട് ഈസ്റ്റ് സോണ്‍ കമ്മിറ്റി പദ്ധതി കുടിവെള്ള പദ്ധതിയുമായി രംഗത്തിറങ്ങിയത്. വേനല്‍ അവസാനിക്കുന്നത് വരെയും കുടിവെള്ളം വിതരണം ചെയ്യാണ് പദ്ധതി.
തൗഫീഖ് അല്‍ഹസനി, സ്വാദിഖ് പൂളക്കാട്, റിയാസ് കല്‍മണ്ഡപം, അബ്ദുബാരി മുസ് ലിയാര്‍, റഫീഖ് കല്ലേപ്പുള്ളി, ഹക്കിം ഒമയപ്പള്ളം എന്നിവരാണ് നേതൃത്വം നല്‍കുന്നത്.