Connect with us

National

എസ്ബിടി - എസ്ബിഐ ലയനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. എസ്ബിടി അടക്കം അഞ്ച് ബാങ്കുകള്‍ ഇതോടെ എസ്ബിഐയില്‍ ലയിക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് മറ്റു ബാങ്കുകള്‍. അസോസിയേറ്റ് ബാങ്കുകളുടെ ബോര്‍ഡുകള്‍ നേരത്തെ ലയനത്തിന് പച്ചക്കൊടി കാട്ടിയിരുന്നു.

2008ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്ബിഐയില്‍ ലയിച്ചിരുന്നു. ഇതിന് ശേഷമാണ് അഞ്ച് ബാങ്കുകള്‍ ഒന്നിച്ച് എസ്ബിഐയുടെ ഭാഗമാകുന്നത്.