ജയലളിത പുറത്താക്കിയ അംഗങ്ങളെ ശശികല തിരിച്ചെടുത്തു

Posted on: February 15, 2017 10:53 am | Last updated: February 15, 2017 at 2:27 pm
SHARE

ചെന്നൈ: ജയലളിത അണ്ണാ ഡിഎംകെയില്‍നിന്നും പുറത്താക്കിയ അംഗങ്ങളെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല തിരിച്ചെടുത്തു.

ടി.പി.വി. ദിനകരന്‍, ഡോ. വെങ്കിടേഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ദിനകരനെ നിയമിച്ചതായും ശശികല അറിയിച്ചു. മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയാണ് ദിനകരന്‍.