യുഎന്‍ സെക്രട്ടറി ജനറല്‍ സഊദിയില്‍

Posted on: February 12, 2017 2:35 pm | Last updated: February 12, 2017 at 2:35 pm

ദമ്മാം: മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് സഊദിയിലെത്തി. സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ റിയാദ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്ന ഗുട്ടിറസ് യുഎന്‍ സെക്രട്ടറി ജനറലായതിനു ശേഷം ആദ്യമായാണ് സഊദിയിയത്തുന്നത്. ഡിസംബറിലാന് അദ്ദേഹം ഈ ചുമതലയേറ്റത.്

പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളില്‍ സല്‍മാന്‍ രാജാവടക്കം ഉന്നത ഉദ്യോഗ്സ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ശേഷം യുഎഇ, ഒമാന്‍, ഖത്വര്‍, ഈജിപ്ത് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. യുഎഇ കേന്ദ്രമയി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഗവണ്‍മന്റ് സമ്മിറ്റ്2017 ലും സംബന്ധിക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മിറ്റില്‍ വിവിധ രാജ്യങ്ങളുടെ തലവന്‍മാര്‍, ശാസ്ത്രജ്ഞര്‍, നേതാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. 139 രാഷ്ട്രങ്ങളില്‍ നിന്ന് 4000 പ്രതിനിധികളെയും 150 പ്രസംഗകരെയും പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗുട്ടിറസ് തുര്‍ക്കി സന്ദര്‍ശനം നടത്തിയിരുന്നു. 12 ദിവസത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു ശേഷം ജര്‍മനിയില്‍ നടക്കുന്ന ഏ20 ഫിനാന്‍സ് മിനിസ്‌റ്റേഴ്‌സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. അതിനുശേഷം മ്യൂനിച്ചില്‍ നടക്കുന്ന വാര്‍ഷിക സുരക്ഷാ സമ്മേളനത്തിലും സംബന്ധിക്കുമെന്ന് യുഎന്‍ പത്രക്കുറിപ്പ് അടക്കം വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.