ശശികല നിരാഹാര സമരത്തിന്; തമിഴകത്ത് അങ്കം മുറുകുന്നു

Posted on: February 12, 2017 10:16 am | Last updated: February 12, 2017 at 11:50 am
SHARE

ചെന്നൈ: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല നിരാഹാര സമരത്തിനൊരുങ്ങുന്നതായി സൂചന. രാജ്ഭവന് മുന്നിലോ മറീനാ ബീച്ചിലോ ജയാ സ്മാരകത്തിലോ തന്നെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ശശികല നിരാഹാരമിരിക്കുമെന്നാണ് സൂചന.

എംഎല്‍എമാരുമായി ശശികല രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തനാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്ഭവന്‍ പരിസരത്തും ചെന്നൈ നഗരത്തിലും വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. അതിനിടെ പനീര്‍ശെല്‍വത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ നടപടി മനപ്പൂര്‍വം വൈകിക്കുന്നുവെന്നാണ് ശശികല ആരോപിക്കുന്നത്. ഗവര്‍ണറുടെ തീരുമാനം വൈകുന്നതിന് അനുസരിച്ച് കൂടുതല്‍ പേര്‍ പനീര്‍ശെല്‍വം ക്യാമ്പിലേക്ക് പോകുന്നതാണ് ശശികലയെ ആശങ്കയിലാക്കുന്നത്. ഒരു മന്ത്രിയും മൂന്ന് എംപിമാരും പാര്‍ട്ടി വക്താവും ശനിയാഴ്ച പനീര്‍ശെല്‍വത്തെ പിന്തുണച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here