മലപ്പുറം ലോക്‌സഭാ സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ എന്‍ സി പി ആവശ്യപ്പെടും: ഉഴവൂര്‍ വിജയന്‍

Posted on: February 11, 2017 2:40 pm | Last updated: February 11, 2017 at 2:39 pm

തേഞ്ഞിപ്പലം: മലപ്പുറം ലോക്‌സഭാ സീറ്റ്, ഉപതിരഞ്ഞെടുപ്പില്‍ എന്‍ സി പി, എല്‍ ഡി എഫില്‍ ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. മലപ്പുറത്ത് എന്‍ സി പി ഇടതുമുന്നണിയില്‍ രണ്ടാം കക്ഷിയാണെന്നും ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു.

എന്‍ സി പിയില്‍ ചേര്‍ന്ന അബുലൈസ് തേഞ്ഞിപ്പലം, യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് താജുറഹിം, ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസി. കെ പി മുഹമ്മദ് കുട്ടി പാണമ്പ്ര, അയ്യപ്പന്‍ നാട്ടാണത്ത് എന്നിവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി. ടി എന്‍ ശിവശങ്കരന്‍, എന്‍ വൈ സി ജില്ലാ വൈസ് പ്രസി. ചൊക്ലി ഇസ്ഹാഖ്, ജില്ലാ സെക്രട്ടറിമാരായ പി മധു, എം വിജയന്‍, ഉമ്മളത്ത് ഗോപാലന്‍, സംസ്ഥാന കമ്മിറ്റിയംഗം മംഗലശ്ശേരി കേശവന്‍, കെ സൈതലവി മൂന്നിയൂര്‍ സംസാരിച്ചു.