Connect with us

Sports

ചരിത്രം കുറിച്ച് അലാവ്‌സ് ഫൈനലില്‍

Published

|

Last Updated

എഡ്ഗാര്‍ മെന്‍ഡെസ് അലാവ്‌സിന്റെ വിജയ ഗോള്‍ നേടുന്നു എഡ്ഗാര്‍ മെന്‍ഡെസ് അലാവ്‌സിന്റെ വിജയ ഗോള്‍ നേടുന്നു

മാഡ്രിഡ്: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്നല്ലേ. അലാവ്‌സ് കരുത്തറിയിച്ചപ്പോള്‍ സ്പാനിഷ് ഫുട്‌ബോളില്‍ അത് സംഭവിച്ചു. സ്പാനിഷ് കോപ ഡെല്‍ റേ ഫൈനലില്‍ ഇതാദ്യമായി അലാവ്‌സ് ഇടം പിടിച്ചു.
ഇരുപാദ സെമിഫൈനലില്‍ സെല്‍റ്റ വിഗോയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അലാവ്‌സിന്റെ മുന്നേറ്റം. രണ്ടാം പാദത്തില്‍ എണ്‍പത്തിരണ്ടാം മിനുട്ടില്‍ വിംഗര്‍ എഡ്ഗാര്‍ മെന്‍ഡെസാണ് വിജയഗോള്‍ നേടിയത്. ആദ്യ പാദം ഗോള്‍ രഹിതമായിരുന്നു.
96 വര്‍ഷത്തെ ക്ലബ്ബ് ചരിത്രത്തില്‍ അലാവ്‌സ് ആദ്യമായിട്ടാണ് കോപ ഡെല്‍ റേ ഫൈനലിന് യോഗ്യത നേടുന്നത്. മെയ് 27ന് നടക്കുന്ന ഫൈനലില്‍ പ്രതിയോഗി ബാഴ്‌സലോണയാണ്.
അലാവ്‌സ് ഇതിന് മുമ്പ് മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചത് 2001 യുവേഫ കപ്പിലാണ്. അന്ന് ലിവര്‍പൂളിനോട് 5-4ന് തോല്‍ക്കുകയായിരുന്നു.

നടപ്പ് സീസണില്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച ടീമാണ് അലാവ്‌സ്. വരുന്ന ശനിയാഴ്ച ലാ ലിഗയില്‍ ബാഴ്‌സയാണ് അലാവ്‌സിന്റെ എതിരാളി. കോപ ഡെല്‍ റേ ഫൈനലിന് മുമ്പ് ലാ ലിഗയില്‍ ഫൈനല്‍ പോരാട്ടം വരുന്നത് ഏറെ ശ്രദ്ധേയമായി.