പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സിന് വീണ്ടും കോടതി വിമര്‍ശനം

Posted on: February 9, 2017 3:52 pm | Last updated: February 9, 2017 at 7:57 pm
SHARE

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിന് വീണ്ടും കോടതിയുടെ വിമര്‍ശനം. തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു വിജിലന്‍സ് പറഞ്ഞ രേഖകള്‍ വിഎസ് അച്യുതാനന്ദന്‍ ഹാരാക്കിയതോടെയാണ് വിജിലന്‍സിനെ കോടതി വീണ്ടും വിമര്‍ശിച്ചത്. എന്തിനാണ് കേസെടുക്കാന്‍ വൈകുന്നതെന്ന ചോദ്യമുയര്‍ത്തിയ കോടതി, പാറ്റൂര്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഇന്നുതന്നെ ഹാജരാകണമെന്നും നിര്‍ദേശിച്ചു.

വിജിലന്‍സിന്റെ കൈവശമില്ലെന്ന് പറഞ്ഞ രേഖകള്‍ വി.എസ് കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വിഎസിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരമാണ് വിജിലന്‍സിനു ലഭിക്കാത്ത രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞദിവസം വിജിലന്‍സ് വകുപ്പിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു.