ലക്ഷ്മിനായര്‍ക്കെതിരെ ജോയ് മാത്യു: ഒരാളുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ അടിപതറേണ്ടതല്ല വിദ്യാര്‍ഥികളുടെ ഇഛാശക്തി

Posted on: February 8, 2017 1:18 pm | Last updated: February 8, 2017 at 1:03 pm
SHARE

കോഴിക്കോട്: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ സംവിധായകന്‍ ജോയ് മാത്യു രംഗത്ത്. ഞങ്ങളെ പഠിപ്പിക്കാന്‍ ഈ അദ്ധ്യാപകന്‍ വേണ്ട എന്ന് കുട്ടികള്‍ ഒന്നടങ്കം പറയുമ്പോള്‍ ‘ ഇല്ല ഞാന്‍ പോവില്ല നിങ്ങളെ പഠിപ്പിച്ചേ അടങ്ങൂ ‘ എന്ന് പറയേണ്ട അവസ്ഥ ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം പരിതാപകരമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ഞങ്ങളെ പഠിപ്പിക്കാന്‍ ഈ അദ്ധ്യാപകന്‍ വേണ്ട എന്ന് കുട്ടികള്‍ ഒന്നടങ്കം പറയുംബോള്‍ ‘ ഇല്ല ഞാന്‍ പോവില്ല നിങ്ങളെ പഠിപ്പിച്ചേ അടങ്ങൂ ‘ എന്ന് പറയേണ്ട അവസ്ഥ ഒരദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം പരിതാപകരമാണു, അത് അദ്ധ്യാപകന്റെ ധാര്‍ഷ്ട്യം കൂടിയാണൂ.ഇത്രക്ക് വലിയ
പദവിയാണൊ ഒരു പ്രിന്‍സിപ്പല്‍ സഥാനം?
ഒരാളുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍
അടിപതറേണ്ടതല്ല വിദ്യാര്‍ഥികളുടെ
ഇഛാശക്തി
വിദ്യാര്‍ഥിസമരത്തിനു നേത്രുത്വം കോടുക്കുന്ന പേണ്‍കുട്ടികള്‍ക്ക് എന്റെ ഐകുദാര്‍ഡ്യം

LEAVE A REPLY

Please enter your comment!
Please enter your name here