അനിവാര്യത മനസ്സിലാക്കി പ്രവര്‍ത്തിക്കുക: ഖലീല്‍ തങ്ങള്‍

Posted on: February 8, 2017 11:11 am | Last updated: February 8, 2017 at 11:11 am
തദ്ക്കിറത്തുസ്സ്വാലിഹീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ അക്കാദമിയുടെ ശിലാസ്ഥാപനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി നിര്‍വഹിക്കുന്നു

വളാഞ്ചേരി: ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയും ആശ്വാസവും നല്‍കുകയും വിദ്യാഭ്യാസ സേവന രംഗത്ത് സമൂഹത്തിന് ഉപകരിക്കുന്ന സ്ഥാപനങ്ങള്‍ നിലനില്‍ക്കുകയും വേണ്ടത് അനിവാര്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി. മൂന്നാക്കല്‍ തദ്ക്കിറത്തുസ്സ്വാലിഹീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ അധ്യക്ഷത വഹിച്ചു. പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, ഹിബത്തുല്ല തങ്ങള്‍, നിസാമുദ്ദീന്‍ തങ്ങള്‍, എസ് കെ ദാരിമി, ടി പി യഹ്‌യ നഈമി മൂന്നാക്കല്‍ സംബന്ധിച്ചു.