Connect with us

International

ഇന്ത്യയുമായുള്ള കയറ്റുമതി നിയന്ത്രണനിയമം ഭേദഗതി ചെയ്ത് അമേരിക്ക

Published

|

Last Updated

വാഷിംഗ്ണ്‍: ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചതിനു പിന്നാലെ സാങ്കേതിക വിദ്യയും ആയുധങ്ങളും കൈമാറാനുള്ള കയറ്റുമതി നിയന്ത്രണനിയമം അമേരിക്ക ഭേദഗതി ചെയ്തു. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ ഇല്ലാതെ തന്നെ, വാണിജ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആയുധങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാനാകും.

വാലിഡേറ്റഡ് എന്‍ഡ് യൂസര്‍ (വി.ഇ.യു.) അനുമതി ലഭിക്കുന്നതോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സ് ഇല്ലാതെ തന്നെ സൈനികോപകരണങ്ങളുടെ നിര്‍മാണം നടത്താം. ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയാക്കിയുള്ള അമേരിക്കയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇങ്ങനൊരു പ്രകടമായ മാറ്റമുണ്ടായത് സന്തോഷകരമാണെന്ന് യു.എസ്. ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യു.എസ്.ഐ.ബി.സി.) പ്രസിഡന്റ് മുകേഷ് അഖി പറഞ്ഞു.