ട്രംപ് ബ്രിട്ടീഷ് പാരലിമെന്റിനെ അഭിസംബോധന ചെയ്യേണ്ടെന്ന് സ്പീക്കര്‍

Posted on: February 7, 2017 9:38 am | Last updated: February 7, 2017 at 11:04 am
SHARE

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍ ജോണ്‍ ബെര്‍കോ. വര്‍ഗീയതക്കും ലിംഗ വിവേചനത്തിനും എതിരായ പാര്‍ലമെന്റിന്റെ പ്രഖ്യാപിത നിലപാടുകളാണ് ട്രംപിനെ എതിര്‍ക്കാനുള്ള കാരണം. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനെ വിലക്കണമെന്ന് അധോസഭാ സ്പീക്കര്‍ ജോണ്‍ ബെര്‍കോ ആവശ്യപ്പെട്ടു.

കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് മുമ്പേ ട്രംപിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ട്രംപിനെതിരായ പ്രതിഷേധം വര്‍ധിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, യുഎസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദര്‍ശനത്തിന് എതിരല്ലെന്നും ജോണ്‍ ബെര്‍കോ വ്യക്തമാക്കി.