രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ജഡ്ജിയായിരിക്കുമെന്ന് ട്രംപ്

Posted on: February 6, 2017 10:58 am | Last updated: February 6, 2017 at 7:32 pm
SHARE

വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള കുടിയേറ്റ വിലക്ക് സ്റ്റേ ചെയ്ത ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ട്രംപ്. ഇതിന്റെ പേരില്‍ രാജ്യത്ത് എന്ത് പ്രശ്‌നമുണ്ടായാലും ജഡ്ജിയും നീതിന്യായ വ്യവസ്ഥയുമായിരിക്കും ഉത്തരവാദികളെന്ന് ട്രംപ് പറഞ്ഞു.

കോടതിയുടെ തീരുമാനം മൂലം ചീത്തയാളുകള്‍ വലിയ സന്തോഷത്തിലാണ്. ജഡ്ജി നമ്മുടെ രാജ്യം തീവ്രവാദികള്‍ക്കും നമ്മുടെ രാജ്യതാല്‍പര്യത്തിന് വിരുദ്ധരായവര്‍ക്കും തുറന്നു കൊടുത്തിരിക്കുകയാണ്. കോടതി തന്റെ ജോലി കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുകയാണെന്നും ട്രംപ് പറഞ്ഞു.