മഅ്ദന്‍ റിയാദ്-ഖസീം ട്രെയിന്‍ സര്‍വീസ് ഈ മാസം അവസാനം ആരംഭിക്കും

Posted on: February 6, 2017 10:50 am | Last updated: February 6, 2017 at 10:50 am
SHARE

ദമ്മാം: പുതിയ റിയാദ്-ഖസീം ട്രെയിന്‍ സര്‍വീസ് ഈ മാസം അവസാനം ആരംഭിക്കുമെന്ന് സഊദി പൊതു ഗതാഗത വകുപ്പ് തലവന്‍ ഡോ. റിമൈഹ് അല്‍ റിമൈഹ് അറിയിച്ചു. ആദ്യ രണ്ട് മാസം ആകര്‍ഷകവും ആര്‍ക്കും വഹിക്കാവുന്നതുമായ പ്രൊമോഷനല്‍ ഫെയര്‍ ആയിരിക്കും ഈടാക്കുകയെന്ന് സൗദി റെയില്‍വേ സൂപര്‍വൈസര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ഈടാക്കുന്ന ടിക്കറ്റ് വില കമ്പനി ചെലവ് പോലും വഹിക്കുന്നതായിരിക്കില്ല. രണ്ട് മണിക്കൂറ്റ് ദൈര്‍ഘ്യമുള്ള റിയാദ്ഖസീം റൂട്ടില്‍ ആദ്യ ഘട്ടം ദിനേന ഒരു സര്‍വീസ് ഉണ്ടായിരിക്കും. മജ്മയില്‍ ഒരു സ്‌റ്റോപ്പും അനുവദിക്കും. സഊദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ സ്ഥാപനത്തില്‍ നിന്ന് ട്രെയിന്‍ ഡ്രൈവര്‍മാരും സിഗ്‌നല്‍ സാങ്കേതിക വിദഗ്ധരുമായി ആദ്യ ബാച്ച് ഇറങ്ങിക്കഴിഞ്ഞു.

സഊദി റെയില്‍വേ അതിന്റെ മൊത്തം തൊഴില്‍ ശക്തിയുടെ 97 ശതമാനം സ്വദേശി വല്‍ക്കരണവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഡോ. അല്‍ റിമൈഹ് പറഞ്ഞു. സഊദി റെയില്‍വേ വാദ് അല്‍ ശമല്‍ സിറ്റിയെ വടക്ക് തെക്ക് റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. സഊദിയുടെ കിഴക്ക് വടക്ക് പ്രവിശ്യകളുമായി ഇത് റിയാദിനെ ബന്ധിപ്പിക്കും. മആദിന്‍ പ്രൊജക്ടിനു വേണ്ടി സഊദി അറാംകോ സാമഗ്രികളുമായി പ്രാഥമിക പരിശോധനയും ട്രയല്‍ റണും നടത്തിയതായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here