കുവൈത്തില്‍ വിദേശികള്‍ക്ക് എക്‌സിറ്റ് വിസ നടപ്പാക്കണം: എംപി

Posted on: February 6, 2017 10:45 am | Last updated: February 6, 2017 at 10:45 am

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് രാജ്യത്തിനു പുറത്ത് പോവാന്‍ എക്‌സിറ്റ് വിസ നടപ്പാക്കണമെന്നും, അതിനനുസരിച്ച് തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും പാര്‍ലമെന്റ് അംഗം മാജിദ് അല്‍മുത്തൈരി ആവശ്യപ്പെട്ടു.

പല വിദേശികളും ഭീമമായ സംഖ്യകള്‍ കൈകാര്യം ചെയ്യുന്നവരും കൈവശം വെക്കേണ്ടിവരുന്നവരുമാണ്. അപൂര്‍വമായെങ്കിലും പലരും പണവുമായി നാട് വിടുന്ന സംഭവങ്ങളും റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. അത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനും കുവൈത്തി പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഇതുമൂലം സാധ്യമാവും മുത്തൈരി ചൂണ്ടിക്കാട്ടി.

നിലവില്‍ സൗദി അറേബ്യയിലും ഖത്തറിലും സമാനമായ നിയമം നിലവിലുണ്ട്