കുടിയേറ്റ വിലക്ക് സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ കോടതി തള്ളി

Posted on: February 5, 2017 3:55 pm | Last updated: February 6, 2017 at 8:36 am

വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതിവിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം നല്‍കിയ അപ്പീല്‍ യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി. സിയാറ്റിന്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

ഇതോടെ കുടിയേറ്റ വിലക്കേര്‍പ്പെടുത്തുന്നത് നീളുമെന്ന് ഉറപ്പായി. കുടിയേറ്റ വിലക്ക് തടഞ്ഞ കോടതിവിധി വന്നതോടെ വിലക്ക് നടപ്പാക്കേണ്ടതില്ലെന്ന് യുഎസ് വിദേശകാര്യവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ കോടതിവിധിയെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച ട്രംപ് ഉത്തരവ് മറികടക്കാനാകുമെന്ന് പ്രതീക്ഷ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചിരുന്നു.