എസ് എസ് എഫ് ജില്ലകളില്‍ മുതഅല്ലിം സമ്മേളനങ്ങള്‍ സംഘടിപ്പിക്കും

Posted on: February 4, 2017 12:10 am | Last updated: February 4, 2017 at 12:10 am
SHARE
എസ് എസ് എഫ് മുതഅല്ലിം സമ്മേളന പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം 3, 4, 5 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന സമസ്ത ഉലമ കോണ്‍ഫറന്‍സിന്റെ ഭാഗമായി എസ് എസ് എഫ് കേരളത്തിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും മുതഅല്ലിം സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

ഈ മാസം 10 – 28 കാലയളവിലായിരിക്കും സമ്മേളനങ്ങള്‍, സമ്മേളനത്തിന്റെ സംസ്ഥാന തല പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കെ അബ്ദുറശീദ്, സി പി ഉബൈദുള്ള സഖാഫി, പി.എ മുഹ്‌യദ്ധീന്‍ സഖാഫി സംബന്ധിച്ചു. സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു.
സമ്മേളന ഭാഗമായി തംഹീദ്, ദര്‍സ് പര്യടനം, സന്ദേശ പ്രയാണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here