Connect with us

Kerala

എം എല്‍ എമാരുടെ യാത്രാകൂപ്പണ്‍ മൂന്ന് ലക്ഷമാക്കി

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാകൂപ്പണുകളുടെ മൂല്യം നിലവിലുളള 2.75 ലക്ഷം രൂപയില്‍നിന്ന് മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുന്‍ നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാകൂപ്പണുകളുടെ മൂല്യം നിലവിലുളളതില്‍ നിന്ന് 10,000 രൂപ വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം മലയിന്‍കീഴ് മണിയറവിള വീട്ടില്‍ സിന്ധുവിന്റെ മകന്‍ ഒമ്പത് വയസുകാരന്‍ ജീവന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോട്ടയം ജില്ലയിലെ നവജീവന്‍ ട്രസ്റ്റിന്റെ വാഹനങ്ങളെ, പ്രത്യേക കേസായി പരിഗണിച്ച്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ആക്ടിന്റെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ നിന്ന് ഒഴിവാക്കി.

---- facebook comment plugin here -----