Connect with us

Kerala

അവസാന നോക്ക് കാണാന്‍ ആയിരങ്ങള്‍ ഹജ്ജ് ഹൗസിലെത്തി

Published

|

Last Updated

കൊണ്ടോട്ടി: അന്തരിച്ച മുസ് ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹ്മദിന് കരിപ്പൂരില്‍ ആയിരങ്ങള്‍ വിട നല്‍കി. വൈകിട്ട് 5:30ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ച മയ്യിത്ത് പൊതു ദര്‍ശനത്തിനായി ഹജ്ജ് ഹൗസില്‍ കൊണ്ടുവന്നു. നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ മലപ്പുറത്തുനിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ഹജ്ജ് ഹൗസ് മുറ്റത്ത് കാത്ത് നില്‍ക്കുകയായിരുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എം പിമാരായ എം ഐ ഷാനവാസ്, പി വി അബ്ദുല്‍വഹാബ്, ഇ ടി മുഹമ്മദ് ബശീര്‍, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് സമദാനി, എം എല്‍ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം ഉമര്‍, ടി വി ഇബ്‌റാഹീം, അബ്ദുര്‍റബ്ബ്, പി അബ്ദുല്‍ ഹമീദ്, എം അലി, പി കെ ബശീര്‍, ശംസുദീന്‍, സി മമ്മുട്ടി, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, കലക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം സയ്യിദ് അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍വഹാബ്, ആര്യാടന്‍ മുഹമ്മദ്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഹമ്മദ് ബശീര്‍, അബദുര്‍റഹ്മാന്‍ രണ്ടത്താണി, എം സി മയിന്‍ ഹാജി, കെ എന്‍ എ ഖാദര്‍, ടി കെ ഹംസ, ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ജിഫ്രി മുത്തു കോയ തങ്ങള്‍, ആലികുട്ടി മുസ്‌ലിയാര്‍, നാസര്‍ ഹയ്യ് തങ്ങള്‍, തുടങ്ങി വിവിധ രാഷ്ട്രീയ മത സാമുഹിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഹജ്ജ് ഹൗസിലെത്തിയിരുന്നു. ഹജ്ജ് ഹൗസില്‍ നാല് തവണയായി മയ്യിത്ത് നിസ്‌കാരം നടന്നു. സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രാര്‍ഥനക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.

Latest