ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്ക് ഒരുലക്ഷം കോടിയുടെ പദ്ധതി

Posted on: February 1, 2017 12:30 pm | Last updated: February 2, 2017 at 9:13 am

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്ക് ധനമന്ത്രി ഒരുലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതിന് ശേഷമുള്ള ആദ്യബജറ്റിലാണ് ധനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഐആര്‍ടിസി ബുക്കിംഗിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2019 നകം ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും. ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. മെട്രോ റെയില്‍ നയം നടപ്പാക്കും. 500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും. 7000 സ്റ്റേഷനുകളെ സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. ടിക്കറ്റിംഗ് സേവനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.