Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ; ഈ വര്‍ഷം 1,100 കോടി ദിര്‍ഹമിന്റെ നിര്‍മാണ കരാര്‍

Published

|

Last Updated

ദുബൈ: ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന്റെ വിവിധ പദ്ധതിക്കുവേണ്ടി ദുബൈ ഭരണ കൂടം ഈ വര്‍ഷം 1,100 കോടി ദിര്‍ഹമിന്റെ നിര്‍മാണ കരാര്‍ നല്‍കും. യു എ ഇ യുടെ സാമ്പത്തിക മേഖലയില്‍ വന്‍ മാറ്റത്തിന് ഇത് കാരണമാകും. രാജ്യാന്തര കമ്പനികള്‍ക്കും പ്രാദേശിക കമ്പനികള്‍ക്കും കരാര്‍ ലഭ്യമാക്കുമെന്ന് എക്‌സ്‌പോ ഡയറക്ടര്‍ ജനറലും മന്ത്രിയുമായ റീം അല്‍ ഹാശിമി വ്യക്തമാക്കി. എക്‌സ്‌പോ ലക്ഷ്യമാക്കിയുള്ള മൂന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായാണ് കരാര്‍ നല്‍കല്‍. നിര്‍മാണ മേഖലക്ക് പുറമെ 36 കോടി ദിര്‍ഹമിന്റെ കരാര്‍ നല്‍കും. ആഗോള വാണിജ്യ മേളയായ എക്‌സ്‌പോ 2020 നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനം കൂട്ടും. സമയ ബന്ധിതമായും സാമ്പത്തിക ലാഭത്തോടെയും വികസനം നടത്താന്‍ രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളംകൂടി എക്‌സ്‌പോ വേദിക്കു സമീപം യാഥാര്‍ഥ്യമാവുകയാണ്.

2025ഓടെ ദുബൈയുടെ പതാക വാഹകരായ എമിറേറ്റ്‌സ് വിമാന ആസ്ഥാനം ഇവിടേക്ക് മാറും. 2020 ഒക്‌ടോബറിലാണ് വേള്‍ഡ് എക്‌സ്‌പോ തുടങ്ങുന്നത്. ഇതിനു ഒരു വര്‍ഷം മുമ്പുതന്നെ മുഖ്യ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും റീം അല്‍ ഹാശിമി അറിയിച്ചു.

 

Latest