Connect with us

Kerala

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയരക്ടറാക്കി നിമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍ ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയരക്ടറാക്കി നിയമിച്ചുവെന്നാണ് ആരോപണം. കോവളം എംഎല്‍എ എം വിന്‍സന്റാണ് മന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest