ലോ അക്കാദമിയുടെ ഭൂമിയില്‍ കര്‍ശന പരിശോധന നടത്തണം; റവന്യൂമന്ത്രിക്ക് വിഎസിന്റെ കത്ത്

Posted on: January 30, 2017 2:39 pm | Last updated: January 31, 2017 at 8:41 am
SHARE

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമിയില്‍ കര്‍ശന പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കി. വിദ്യാഭ്യാസ ആവശ്യത്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി ഏറ്റെടുക്കണം. ഫഌറ്റ് നിര്‍മാണം നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും കത്തില്‍ പറയുന്നു.

ലോ അക്കാദമിയുടെ ഭൂമിയെക്കുറിച്ചു ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഎസ് കത്ത് നല്‍കിയത്. ലോ അക്കാദമി സമരം വിദ്യാര്‍ഥി സമരമാണെന്ന് പറഞ്ഞ കോടിയേരിയുടെ നിലപാടിനേയും വിഎസ് തിരുത്തിയിരുന്നു. ലോ അക്കാദമിയിലേത് പൊതുപ്രശ്‌നമാണ് എന്നായിരുന്നു വിഎസിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here