Connect with us

National

കശ്മീരിലെ കുപ്‌വാരയില്‍ മഞ്ഞ് മലയിടിഞ്ഞ് അഞ്ച് സൈനികരെ കാണാതായി

Published

|

Last Updated

കുപ്‌വാര:കശ്മീരിലെ കുപ്‌വാരയില്‍ മഞ്ഞ് മലയിടിഞ്ഞ് അഞ്ച് സൈനികരെ കാണാതായി. കുപ്‌വാരയിലെ മച്ചില്‍ സെക്ടറിലെ സൈനിക ക്യാമ്പിലാണ് അപകടമുണ്ടായത്. പ്രദേശത്ത് നിരീക്ഷണ ജോലിയിലായിരുന്ന അഞ്ചുപേരെയാണ് മഞ്ഞിടിഞ്ഞു വീണ് കാണാതായിരിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. മഞ്ഞുമൂടിയ വഴികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. മഞ്ഞില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

36 മണിക്കൂറിനുള്ളില്‍ നടക്കുന്ന സൈനിക പോസ്റ്റിനു സമീപം നടക്കുന്ന മൂന്നാമത്തെ ഹിമപാതമാണിത്. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ 24 മണിക്കൂര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസാണ്. പലയിടത്തും കരവ്യോമ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.