Connect with us

Gulf

കുവൈത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാലാവധി നീട്ടി; ഓഫീസുകളില്‍ വന്‍ തിരക്ക്

Published

|

Last Updated

കുവൈത്ത് സിറ്റി: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍ ജൂലൈ വരെ നീട്ടിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശികളുടെ ഇഖാമ പുതുക്കല്‍ നടപടികള്‍ സാധാരണപോലെ തുടരും. ഇന്‍ഷുറന്‍സ് കേന്ദ്രത്തിലത്തെുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് കരാര്‍ അവസാനിപ്പിച്ചുകൊണ്ടിറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ പുതുക്കുന്നതിന് മുമ്പ് വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കുന്നതും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ സ്വകാര്യ കമ്പനിയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിര്‍വഹിച്ചുപോന്നിരുന്നത്.
ഈ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് റെസിഡന്‍സി പുതുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം ജവാസാത്ത് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍, വിദേശി സമൂഹം അനിശ്ചിതത്വത്തിലും ആശങ്കയിലും നെട്ടോട്ടമോടുമ്പോള്‍ , കരാര്‍ റദ്ദാക്കല്‍ വിഷയത്തില്‍ സ്വകാര്യ കമ്പനിയും ആരോഗ്യ മന്ത്രാലയും പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുകയാണ്. കമ്പനിയുമായുള്ള കരാര്‍ സര്‍ക്കാര്‍ കേന്‍സല്‍ ചെയ്തു എന്ന പറഞ്ഞാല്‍ പോരാ ,അങ്ങിനെ അറിയിച്ചതായുള്ള ആരോഗ്യമന്ത്രിയുടെ കത്ത് അവര്‍ കാണിക്കേണ്ടതുണ്ട് , ആരോഗ്യ വകുപ്പ് സാമ്പത്തിക വിഭാഗം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ആസ്മി വ്യക്തമാക്കി.
കമ്പനിയുമായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ 14 വര്‍ഷത്തിലധികമായി തുടരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ , ഒരു സുപ്രഭാതത്തില്‍ സേവനം നിര്‍ത്തി പോവുന്നതിനു പകരം മിനിസ്ട്രിയുടെ കൂടിയാലോചിക്കാന്‍ അവര്‍ തയ്യാറാവേണ്ടതായിരുന്നു. അല്‍ ആസ്മി പറഞ്ഞു.

സര്‍ക്കാറിന്റെ കൂടി പങ്കാളിതത്തതോടെ സംയുക്ത ഇന്‍ഷൂറന്‍സ് കമ്പനി ഉടനെ പ്രവര്‍ത്തന സജ്ജമാവുമെന്ന് വെളിപ്പെടുത്തിയ അണ്ടര്‍ സെക്രട്ടറി, അതുവരെയുള്ള ഇടക്കാലയളവിലേക്ക് നിലവിലെ കമ്പനിയുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുമായോ ഉടനെത്തന്നെ കരാറി എത്തുമെന്നും വിദേശി സമൂഹം ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി.

Latest