സഊദിയിലെ അല്‍ഹസയില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Posted on: January 22, 2017 4:09 pm | Last updated: January 22, 2017 at 4:09 pm

ദമ്മാം: ദീര്‍ഘകാലമായി അല്‍ഹസയില്‍ ജോലി ചെയ്തു വരുന്ന മലയാളി ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് വെച്ച് മരണമടഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങല്‍ ചെമ്പൂര് മുതാക്കല്‍ സ്വദേശിയായ സോമന്‍(60)ആണ് മരിച്ചത്. ഭാര്യ ബേബി. രണ്ടു മക്കളുണ്ട്. മകന്‍ മധു കേരളാപോലീസില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. മകള്‍ ലത വിവാഹിതയാണ്. കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയായ സോമന്‍, അല്‍ഹസയിലെ ശുഖൈഖിലുള്ള അബ്ദുല്‍റഹ്മാന്‍ അഖേല്‍ കമ്പനിയില്‍ കാര്‍പെന്ററായി ജോലി നോക്കി വരികയായിരുന്നു. അല്‍ഹസയിലെ സാമൂഹികരംഗത്ത് ഇടപെട്ടിരുന്ന സോമന്‍, നവയുഗം സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു.