Connect with us

National

ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു

Published

|

Last Updated

ചെന്നൈ: ജെല്ലിക്കെട്ടിനായി നിയമ നിര്‍മ്മാണം വേണമെന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പുതുകോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ പോരുകാളയുടെ കുത്തേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. രാജ, മോഹന്‍ എന്നിവരാണ് മരിച്ചത്.

വിരണ്ട കാളയുടെ ആക്രമണത്തിലും സംഭവസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 25 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് പോര നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.