Connect with us

Gulf

കെ എസ് യുവിന് സംസ്ഥാന കമ്മിറ്റിയില്ലാത്തത് സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്നവെന്ന് എം എസ് എഫ്

Published

|

Last Updated

ദോഹ: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സമരം ചെയ്യാന്‍ പ്രതിപക്ഷത്ത് എം എസ് എഫും യൂത്ത്‌ലീഗും മാത്രമേയുള്ളൂ എന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അശ്‌റഫലി. കെ എസ് യു സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ കാര്യം യൂത്ത്‌ലീഗാണ് പറയേണ്ടത്. എന്നാല്‍ കെ എസ് യു പുനസംഘടന നടത്താത്തതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ എല്‍ ഡി എഫ് ഭരണത്തിനെതിരായി ഉയര്‍ന്നു വരേണ്ട പ്രതിപക്ഷ വിദ്യാര്‍ഥി യുവജന സമരത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു. പാമ്പാടി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളെ നിയന്ത്രിക്കേണ്ടതുണ്ട്. കോളജുകള്‍ വിദ്യാര്‍ഥി സൗഹൃദമാകണം. ലോ അക്കാദമിയില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാത്തത് വഴിവിട്ട ബന്ധങ്ങളുള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest