Connect with us

Qatar

ദോഹയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കൊപ്പം സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനും അംഗങ്ങളും

ദോഹ: സെന്‍ട്രല്‍ മുനിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനില്‍ നടന്ന സംഗമത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയും സംബന്ധിച്ചു.

സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ സന്നദ്ധമായതില്‍ അമീറിനോട് സി എം സി ചെയര്‍മാനും അംഗങ്ങളും കൃതജ്ഞത അറിയിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളെയും ആവശ്യങ്ങളെയും പരിഗണിക്കുകയും പരഹരിക്കുകയും ചെയ്യുന്നതിനു വേണ്ടി ഇടപെട്ടു കൊണ്ടിരിക്കുന്ന സി എം സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച അമീര്‍, പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് സി എം സി അംഗങ്ങളോട് നിര്‍ദേശിച്ചു. സമൂഹത്തിനു വേണ്ടിയുള്ള സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അമീര്‍ ഉണര്‍ത്തി.
രാജ്യവ്യാപകമായുള്ള ഖത്വരി സമൂഹത്തെ പ്രതിനിധീകരിക്കുന്നതില്‍ സുപ്രധാന പങ്കാണ് സി എം സി വഹിക്കുന്നത്. നഗരങ്ങള്‍, ഗ്രാമങ്ങള്‍, ജനങ്ങള്‍ എന്നിവരുടെ സര്‍വോന്മുഖമായ വികസനത്തിന് വേണ്ടിയാണ് സി എം സി പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തിന്റെ വികസത്തിനു വേണ്ടി ജനങ്ങളുടെയും ഔദ്യോഗികവൃത്തങ്ങളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നു പറഞ്ഞ അമീര്‍ സി എം സി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ അഭിവാദ്യം ചെയ്തു.